ടൊറോയ്ഡിലെ സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ടൊറോയ്ഡ് കമ്പനിയിലെ തൊഴില്‍സമരം തൊഴില്‍ വകുപ്പുമന്ത്രി ബാബുദിവാകരന്റെ അധ്യക്ഷതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ള 14 ജീവനക്കാരെ വ്യാഴാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിപ്പിക്കും. സസ്പെന്‍ഷനില്‍ നില്ക്കുന്ന മൂന്ന് ജീവനക്കാരെയും തിരിച്ചെടുക്കും. ജീവനക്കാരുടെ പേരിലെടുത്തിട്ടുള്ള അച്ചടക്ക നടപടികള്‍ തുടരുന്നതിന് തടസ്സമില്ലാത്ത രീതിയിലാണ് അവരെ തിരിച്ചെടുക്കുന്നത്. പിരിച്ചുവിടപ്പെട്ട നാല് ജീവനക്കാരുടെ കേസ് മൂന്നുമാസത്തിനകം തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് അഭ്യര്‍ത്ഥിക്കും.
ടെക്നോപാര്‍ക്ക് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ടൊറോയ്ഡ് കമ്പനിയില്‍ സമാധാനപരവും സൗഹാര്‍ദ്ദപൂര്‍ണവുമായ തൊഴിലന്തരീക്ഷം നിലനിര്‍ത്തുന്നതിന് തൊഴിലാളികളും മാനേജ്മെന്റും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും തീരുമാനമായി.
ലേബര്‍ കമ്മീഷണര്‍ എസ്. ശ്രീനിവാസന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എന്‍. മോഹനന്‍, ടൊറോയ്ഡ് മാനേജിങ്ങ് ഡയറക്ടര്‍ വെസ്റ്മാന്‍, പേഴ്സണല്‍ മാനേജര്‍ ശൈലജാ ശ്രീകുമാര്‍, തൊഴിലാളി പ്രതിനിധികളായ വര്‍ക്കല രാധാകൃഷ്ണന്‍ എം.പി., ആനത്തലവട്ടം ആനന്ദന്‍, ഹമീദ്, ജയപ്രകാശ്, രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications