ഒറീസ നിയമസഭ ഫിബ്ര. ആറിന് പിരിച്ചുവിടും
പാറ്റ്ന: ഒറീസ നിയമസഭ ഫിബ്രവരി ആറിന് പിരിച്ചുവിടും. ഈ വര്‍ഷം സഭ ഗവര്‍ണര്‍ വിളിച്ചുചേര്‍ക്കുകയോ സഭയില്‍ അഭിസംബോധന നടത്തുകയോ ചെയ്യില്ല.
ഈ വര്‍ഷം നടക്കുന്ന സമ്മേളനം കഴിഞ്ഞ ശീതകാല സമ്മേളനത്തിന്റെ തുടര്‍ച്ച മാത്രമാണന്ന് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിന് വേണ്ടിയാണ് ഫിബ്രവരി മൂന്ന്, നാല്, അഞ്ച് തീയതികളില്‍ സഭ ചേരുന്നത്.
അതേ സമയം ഭരണഘടന അനുസരിച്ച് നിയമസഭയുടെ പുതുവര്‍ഷത്തെ ആദ്യസമ്മേളനം ഗവര്‍ണര്‍ വിളിച്ചുചേര്‍ക്കുകയും അഭിസംബോധന നടത്തുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം സഭ വിളിച്ചുചേര്‍ക്കുന്നില്ലെന്നും അവസാനം നടന്ന ശീതകാല സമ്മേളനത്തിന്റെ തുടര്‍ച്ച മാത്രമാണ് ഫിബ്രവരിയില്‍ നടക്കുന്നതെന്നുമാണ് ഒറീസ സര്‍ക്കാരിന്റെ നിലപാട്.












Click it and Unblock the Notifications