പ്രതിപക്ഷ ബഹളം: റെയില്‍വെ ബജറ്റ് വൈകി
ദില്ലി: പ്രതിപക്ഷ ബഹളം കാരണം റെയില്‍വെ ബജറ്റ് അവതരിപ്പിയ്ക്കുന്നത് വൈകി. ലോക് സഭയില്‍ റെയില്‍വെ ബജറ്റ് അവതരിപ്പിയ്ക്കാനായി മന്ത്രി നിതീഷ് കുമാര്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇരച്ചിറങ്ങിയതാണ് പ്രശ്നമുണ്ടാക്കിയത്.
സ്പീക്കര്‍ മനോഹര്‍ ജോഷി റെയില്‍വേ വകുപ്പ് മന്ത്രിയെ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിയ്ക്കാനായി ക്ഷണിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബഹുജന്‍ സമാജ് പാര്‍ടി എം.പി. അംഗങ്ങളാണ് മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയത്. ഉത്തര്‍ പ്രദേശിലെ ഒമ്പത് ജില്ലകളുടെ ജില്ലാ പദവി എടുത്ത് കളയാനുള്ള യു.പി. സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ നടപടി.












Click it and Unblock the Notifications