തീവണ്ടി യാത്രാക്കൂലി കൂടില്ല
ദില്ലി: തികച്ചും ഒരു തിരഞ്ഞെടുപ്പ് ബജറ്റാണ് റെയില്‍വെ വകുപ്പ് മന്ത്രി നിതീഷ് കുമാര്‍ ജനുവരി 30 ന് ലോക്സഭയില്‍ അവതരിപ്പിച്ചത്. യാത്രാക്കൂലി ഒന്നും തന്നെ കൂട്ടിയിട്ടില്ല. ചരക്ക് കൂലിയിലും മാറ്റമില്ല.
ഇത് ഇടക്കാല ബജറ്റായതിനാലാണ് നിരക്ക്കള്‍ കൂട്ടാത്തതിന് ഒരു പ്രധാന കാരണം.
മൊബൈല്‍ ഫോണ്‍ വഴി തീവണ്ടി ടിയ്ക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിയ്ക്കുന്ന അതിവേഗ തീവണ്ടികള്‍ വരും. ജന സാധാരണ്‍ എക്സ്പ്രസ് എന്ന് പേരുള്ള തീവണ്ടി ഇടയ്ക്കുള്ള ഒരു സ്റേഷനുകളിലും നിറുത്തില്ല. ഈ തീവണ്ടിയില്‍ സ്ലീപ്പര്‍ക്ലാസ് - സെക്കന്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമേ ഉണ്ടാവൂ. രാജധാനി, ശതാബ്ദി, ജന ശതാബ്ദി തീവണ്ടികളില്‍ നിന്ന് ഇതിനുള്ള ഒരു പ്രധാന വ്യത്യാസം ഇതായിരിയ്ക്കും.
അടുത്ത സാമ്പത്തിക വര്‍ഷം യാത്രാക്കാരുടെ സുരക്ഷിതത്ത്വത്തിന് പ്രത്യേക പ്രാമുഖ്യം നല്‍കും. 2,795 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്.
കേരളത്തിന് ഒരു പുതിയ തീവണ്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലെ നിസാമുദീനിലേയ്ക്കുള്ളതാണ് ഈ തീവണ്ടി. കേരള സംക്രാന്തി എക്സ്പ്രസ് തുടങ്ങുമ്പോള്‍ പ്രതിവാര തീവണ്ടിയായിരിയ്ക്കും. എന്നാല്‍ 2004 ഒക്ടോബര്‍ രണ്ട് മുതല്‍ ഇത് പ്രതിദിന തീവണ്ടി ആക്കിമാറ്റും.
- വിവിധ സംസ്ഥാനങ്ങളെ ദില്ലിയുമായി ബന്ധപ്പെടുത്തുന്ന 17 പുതിയ തീവണ്ടികള്‍ തുടങ്ങും.
- പരീക്ഷണ അടിസ്ഥാനത്തില്‍ ശതാബ്ദി എക്സ്പ്രസില്‍ ഇ ടിക്കറ്റിംഗ് സംവിധാനം തുടങ്ങും.
- ബാംഗ്ലൂരിനും ദില്ലിയ്ക്കും ഇടയ്ക്കുള്ള കര്‍ണാടക സംപര്‍ക്ക് ക്രാന്തി എക്സ്പ്രസ് ഫിബ്രവരി എട്ടിന് ഓടി തുടങ്ങും.
- ജമ്മു ഉധംപൂര്‍ എക്സ്പ്രസ് മാര്‍ച്ച് 25 ന് തുടങ്ങും.
- ജന്‍സാധാരണ്‍ എക്സ്പ്രസ് ഉള്‍പ്പടെ 35 പുതിയ തീവണ്ടിയാണ് തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നത്.
- റെയില്‍വെയുടെ പ്രവര്‍ത്തന ചെലവ് 32,960 കോടി രൂപയാണ്.
- 3,050 കോടി രൂപ പൊതു വിപണിയില്‍ നിന്ന് റെയില്‍വെ കടമെടുക്കും.












Click it and Unblock the Notifications