മണിപ്പൂരിലും സ്പീക്കര്‍ക്കെതിരെ നീക്കം
ഇംഫാല്‍: കേരളത്തില്‍ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമ നീക്കണമെന്ന് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിന് സമാനമായ നീക്കം മണിപ്പൂരിലും. മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ ടി. എന്‍. ഹോകിപിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.
അടുത്ത നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ ഫിബ്രവരി ആറിന് പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷമുന്നിയായ ജനാധിപത്യ ജനകീയ സഖ്യം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
പല അവസരങ്ങളിലും സ്പീക്കറുടെ പദവിക്ക് ചേരാത്ത വിധത്തില്‍ പെരുമാറിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഹോകിപാണ് സഭാ നടപടികള്‍ നിയന്ത്രിക്കുന്നതെങ്കില്‍ അടുത്ത സമ്മേളനത്തിന്റെ ആദ്യദിവസം സഭ ബഹിഷ്കരിക്കുമെന്ന് ജനാധിപത്യ ജനകീയ സഖ്യം അറിയിച്ചു.












Click it and Unblock the Notifications