എല്ലാ തീവണ്ടിയിലും തത്കാല്‍
ദില്ലി: ഇതുവരെ ചില തീവണ്ടിയില്‍ മാത്രം ലഭ്യമായിരുന്ന തത്കാല്‍ (അവസാന നിമിഷം റിസര്‍വേഷന്‍ ടിയ്ക്കറ്റ് എടുക്കുന്ന സംവിധാനം) ഇനിമുതല്‍ എല്ലാ തീവണ്ടികളിലും ലഭ്യമാവും.
ഇതുവരെ ഈ സംവിധാനം സ്ലീപ്പര്‍ ക്ലാസ് തീവണ്ടികളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ സ്ലീപ്പര്‍, എസി ചെയര്‍ കാര്‍, എസി ത്രീ ടയര്‍, എസി ടു ടയല്‍ എന്നീ ക്ലാസുകളിലും കിട്ടും. തീവണ്ടി തിരിയ്ക്കുന്നതിന്റെ തൊട്ട് മുന്‍ദിവസമാണ് ഇതനുസരിച്ച് സീറ്റ് ബുക്ക് ചെയ്യേണ്ടത്. ലോക്സഭയില്‍ റയില്‍വെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി നിതീഷ് കുമാര്‍ ഇത് വ്യക്തമാക്കിയത്.












Click it and Unblock the Notifications