കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ കോണ്‍ഗ്രസ് വിടില്ല: മുരളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും മുഖ്യമന്ത്രിയും എ. കെ. ആന്റണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഇരുനേതാക്കളും പറഞ്ഞു.

കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടുപോവില്ലെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി പറഞ്ഞുതീര്‍ത്തെന്നും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. അതേ സമയം തങ്ങള്‍ കുടുംബക്കാരാണെന്നും ആവശ്യം വരുമ്പോള്‍ ഒന്നിക്കുമെന്നുമായിരുന്നു ആന്റണിയുടെ പ്രതികരണം.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്ന് മുരളി പറഞ്ഞു. ഇനി ഒന്നിച്ചുപോവും. ഹൈക്കമാന്റിന്റെ തീരുമാനം അനുസരിക്കും. തനിക്കും ആന്റണിയ്ക്കുമിടയില്‍ പ്രശ്നങ്ങളൊന്നുമില്ല. കെ. കരുണാകരന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരും.

ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഇരുവരും പ്രസന്നതയോടെയാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X