കോളെജ് അനുമതി റദ്ദാക്കിയതിന് കോടതി അംഗീകാരം
കൊച്ചി: ബി.എഡ് കോളെജുകളുടെ എന്‍.ഒ.സി റദ്ദാക്കിയത് ഹൈകോടതി അംഗീകരിച്ചു. പുതിയ ബി.എഡ് കോളെജുകളുടെ പട്ടിക രണ്ട് മാസത്തിനകം തയ്യാറാക്കാനാണ് ഹൈകോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
മന്ത്രിസഭാ യോഗം അംഗീകരിയ്ക്കാത്ത 21 കോളെജുകള്‍ക്ക് കൂടി നൊ ഓബ്ജക്ഷന്‍ സര്‍ട്ടിഫിയ്ക്കറ്റ് നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടക്കത്തില്‍ ഈ കോളെജുകള്‍ക്കുള്ള എന്‍. ഒ.സി. സര്‍ക്കാര്‍ റദ്ദാക്കി. വീണ്ടും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് എല്ലാ കോളെജുകളുടെ എന്‍.ഒ.സി. യും റദ്ദാക്കി പുതിയ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനാണ് ഇപ്പോള്‍ ഹൈകോടതിയുടെ അംഗീകാരം കിട്ടിയിരിയ്ക്കുന്നത്.
ബി എഡ് കോളെജുകള്‍ അനുവദിച്ചത് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ ലിസ്റും റദ്ദാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications