പക്ഷിപ്പനി: ചെക്പോസ്റുകളില്‍ ജാഗ്രത
തിരുവനന്തപുരം: തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ പക്ഷിപ്പനി കേരളത്തിലെത്തുന്നത് തടയുന്നതിന് കേരളത്തിലെ 17 ചെക്പോസ്റുകളിലും അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
അതേ സമയം പക്ഷിപ്പനി കേരളത്തിലുമെത്തുമെന്നതിനെ പറ്റി അധികം വ്യാകുലപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.എന്‍. അജയന്‍ പറഞ്ഞു.
പക്ഷിപ്പനിയുണ്ടാവുന്നത് പ്രധാനമായും വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലാണെന്ന് അജയന്‍ ചൂണ്ടിക്കാട്ടി. ഇത്തരം കേന്ദ്രങ്ങള്‍ കേരളത്തിലില്ല. അതുകൊണ്ടു തന്നെ കേരളത്തില്‍ പക്ഷിപ്പനി ബാധയുണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്. പക്ഷിപനിക്ക് കാരണായ വൈറസ്-എ ദേശാടനപക്ഷികളിലൂടെയാണ് പടരുന്നത്. കേരളത്തില്‍ ദേശാടനപക്ഷികളെത്തുന്നതിന് ഇനിയും മാസങ്ങളുണ്ട്.
ഏതായാലും കേരളത്തിലെ കോഴിയിറച്ചി ഫാമുകളുടെ ഉടമകള്‍ മുന്‍കരുതലെടുക്കുന്നത് നല്ലതാണ്. ഈ രോഗത്തിന് വാക്സിന്‍ ഇല്ലാത്തതു കൊണ്ട് മുന്‍കരുതല്‍ സ്വീകരിക്കുക മാത്രമാണ് ചെയ്യാനുള്ളത്.
പക്ഷികള്‍ക്ക് ശ്വാസതടസമോ തൂവലില്‍ ചുവപ്പു നിറമോ കാണപ്പെടുകയാണെങ്കില്‍ മുഴുവന്‍ പക്ഷികളെയും കൊന്ന് ആഴത്തില്‍ കുഴിച്ചുമൂടുകയാണ് ചെയ്യേണ്ടത്. അത് മാത്രമാണ് രോഗം വ്യാപിക്കുന്നത് തടയാനുള്ള മാര്‍ഗം.












Click it and Unblock the Notifications