Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളംബോ-കോഴിക്കോട് സര്‍വീസ് തുടങ്ങുന്നു

ദില്ലി: ശ്രീലങ്കയുടെ ദേശീയ എയര്‍ലൈന്‍സായ ശ്രീലങ്കന്‍ കൊളംബോയില്‍ നിന്ന് കോഴിക്കോട്ടേക്ക് വിമാന സര്‍വീസ് ആരംഭിക്കും.

മാര്‍ച്ച് അവസാനത്തോടെ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതം കോഴിക്കോട്ടേക്ക് ആരംഭിക്കാനാണ് പദ്ധതിയെന്ന് ശ്രീലങ്കന്‍ ഉത്തരേന്ത്യാ മാനേജര്‍ ലാലിനി വീരസിംഗെ പറഞ്ഞു.

വ്യോമയാന ഡയറക്ടറേറ്റ് ജനറലില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്. ഏതൊക്കെ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുകയെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ 10-ാമത്തെ നഗരമായിരിക്കും കോഴിക്കോട്.

സംഘമായി യാത്ര ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടാന്‍ ശ്രീലങ്കന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ആലോചിക്കുന്നുണ്ട്. നിരക്ക് കൂട്ടുകയാണെങ്കില്‍ പുതിയ മാര്‍ച്ച്-ഏപ്രിലോടെ നിലവില്‍ വരും.

പൊതുവേ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നിരക്കുകള്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറവാണ്. അതുകൊണ്ട് ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കൊളംബൊയിലേയ്ക്കുള്ള വിമാനത്തില്‍ അവിടെ എത്തി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നവര്‍ ഏറെയാണ്. മലബാറിലാണ് ഗള്‍ഫില്‍ ജോലിചെയ്യുന്ന ഏറെപേരും താമസിയ്ക്കുന്നത്. അതുകൊണ്ട് കോഴിക്കോട്ട് നിന്ന് കൊളംബൊയിലേയ്ക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് മലബാര്‍ മേഖലയില്‍ നിന്ന് ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ക്ക് സഹായമായിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+