Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിദേശത്ത് ജോലി തേടിപ്പോകുന്ന ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ അനുവദിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രാദേശിക കൗണ്ടര്‍ നിലവില്‍ വന്നു.

പ്രവാസി കേരളീയകാര്യ വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായ റൂട്ട്സ്-എന്‍.ആര്‍.കെ. ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ വഴുതക്കാട്ടുള്ള ഓഫീസിലായിരിക്കും ഈ കേന്ദ്രം.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ പ്രാദേശിക കൗണ്ടറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടോ അടുത്ത ബന്ധു മുഖേനയോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാം.

ഈ കൗണ്ടറില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താം. അപേക്ഷാഫോറം ഓഫീസില്‍ നിന്നും സൗജന്യമായി നല്‍കും. ഓരോ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നതിന് 50 രൂപ വീതം ഫീസ് നല്‍കണം. യു.എ.ഇ. സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ നിയമപ്രകാരം വിദേശത്ത് ജോലി തേടിപ്പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായി എസ്.എസ്.എല്‍.സി. ഉണ്ടായിരിക്കേണ്ടതും അവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം അവരവരുടെ രാജ്യത്ത് ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+