Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നിലപാടില്‍ മാറ്റമില്ല

തിരുവനന്തപുരം: കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറയുമ്പോഴും കരുണാകരന്‍ കടുത്ത നിലപാട് തുടരുകയാണ്. മുരളിയെ മന്ത്രിയാക്കി ഒരു ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ കരുണാകരന്‍ ഇതുവരെ തയ്യാറായിട്ടില്ല.

പല നേതാക്കളും കരുണാകരനുമായി ചര്‍ച്ച തുടരുകയാണ്. മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും കെ. എം. മാണിയും കരുണാകരനെ ചര്‍ച്ചയില്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുരളിയെ മന്ത്രിയാക്കി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലാക്കുന്ന നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.

മുരളിയും കരുണാകരനുമായി വ്യാഴാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതിലെ ആപത്ത് കരുണാകരനെ ബോധ്യപ്പെടുത്താനാണ് മുരളി ശ്രമിച്ചത്.

അതേ സമയം കരുണാകരനും മുരളിയും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഐ ഗ്രൂപ്പില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം തുടരുകയാണ്. കരുണാകരനോടും മുരളിയോടും യോജിക്കുന്ന രണ്ട് വിഭാഗങ്ങള്‍ ഇപ്പോള്‍ ഐ ഗ്രൂപ്പിലുണ്ട്.

ആന്റണിയെ ശക്തമായി വിമര്‍ശിച്ചിരുന്ന മുരളിയുടെ മനംമാറ്റത്തിന് പിന്നിലെ ചേതോവികാരമെന്തെന്നത് ദുരൂഹമായി തുടരുകയാണ്. ആന്റണിയുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുരളി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+