Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി-ആന്റണി ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്ന് കരുണാകരന്‍

തിരുവനന്തപുരം: മുരളീധരനും എ.കെ. ആന്റണിയും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ എന്താണെന്ന് തനിയ്ക്ക് അറിയില്ലെന്ന് കരുണാകരന്‍ പറഞ്ഞു.

കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ രക്ഷസാക്ഷി ദിന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കരുണാകരന്‍. എന്നാല്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ അദ്ദേഹം തയ്യാറായില്ല. പലതവണ ചോദ്യം ചോദിച്ചപ്പോഴാണ് കരുണാരന്‍ ഇങ്ങനെ പ്രതികരിച്ചത്.

വീണ്ടും കെ.പി.സി.സി ആസ്ഥാനത്ത് കരുണാകരന്‍ വന്നത് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് പുനഃചിന്തനം നടത്തുന്നതുകൊണ്ടാണോയെന്നായിരുന്നു വാര്‍ത്താ ലേഖകരുടെ മുഖ്യ ചോദ്യം. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയും കെ. മുരളീധരനും പങ്കെടുത്തിരുന്നു.

പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതായുള്ള പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറാതെ കാറില്‍ കയറി കരുണാകരന്‍ സ്ഥലം വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+