കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്ന് കോഴി കയറ്റുമതി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നിന്നും ഇറാക്കിലേക്ക് കോഴി കയറ്റുമതി നടത്തുന്നതു സംബന്ധിച്ച് ഒരു ഇറാക്കി കമ്പനി കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്ന കമ്പനിയുമായി ചര്‍ച്ച നടത്തി.

പ്രാഥമികതല ചര്‍ച്ചകളാണ് നടന്നതെന്നും കയറ്റുമതി ചെയ്യുന്ന ഇറച്ചിയുടെ അളവ് തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. അനില്‍ എസ്. ദാസ് പറഞ്ഞു.

ഇറാക്കി കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പക്ഷിരോഗം വ്യാപകമായതോടെ പാകിസ്ഥാനില്‍ നിന്നും മറ്റ് ഒമ്പത് തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കോഴിയിറച്ചി ഇറക്കുമതി ചെയ്യാനാവില്ലെന്ന് വന്നതോടെയാണ് കേരളത്തില്‍ നിന്ന് കോഴി കയറ്റുമതിക്ക് നീക്കങ്ങള്‍ നടത്തുന്നത്. ഇതുവരെ ഇന്ത്യയില്‍ പക്ഷിരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കേരളത്തില്‍ നിന്ന് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നതിന് കൂടുതല്‍ സ്ഥാപനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നത് കുവൈത്തും സൗദി അറേബ്യയും നിരോധിച്ചത് സംസ്ഥാനത്തെ ഇറച്ചി സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X