മുരളീധരന്‍ രാജിവച്ചു?
തിരുവനന്തപുരം: കെ. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി അറിയുന്നു. ജനുവരി 29 രാത്രി രാജിക്കത്ത് എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധിക്ക് ഇന്നലെ രാത്രി ഫാക്സ് ചെയ്തതായാണ് വാര്‍ത്ത.
കോണ്‍ഗ്രസിലെ പ്രശ്നങ്ങല്‍ പരിഹരിയ്ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ രാജി. ഹൈകമാണ്ട് നിര്‍ദ്ദേശിച്ച ചില പദ്ധതികള്‍ ഇതോടെ നടപ്പാക്കി തുടങ്ങി എന്ന് കരുതാം. പദ്ധതി നടപ്പാക്കാനായി രാജി ഹൈകമാണ്ട് മുരളീധരനോട് ആവശ്യപ്പെടതായാണ് അറിയുന്നത്. എന്നാല്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതുവരെ മുരളി പ്രസിഡണ്ട് സ്ഥാനത്ത് തുടരും. ഇതും ഹൈകമാണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്.
ഇതോടെ മുരളി മന്ത്രിയാവുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഈ നിയമസഭാ സമ്മേളനത്തിന് ശേഷം മുരളി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. ഫിബ്രവരി ഒമ്പതിനാണ് നിയമസഭാ സമ്മേളനം അവസാനിയ്ക്കുന്നത്.












Click it and Unblock the Notifications