കമ്യൂണിറ്റി പൊലീസ് ഗ്രാമങ്ങളിലേക്കും
തിരുവനന്തപുരം: കമ്യൂണിറ്റി പൊലീസ് പരിപാടി തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. നഗരത്തില്‍ പരിപാടി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ജില്ലയിലെ മറ്റ് ഭാഗങ്ങളിലും പരിപാടി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
പരിപാടി ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം സംഘടിപ്പിക്കും.
ഡിജിപി ഹോര്‍മിസ് തരകനും ഫെഡറേഷന്‍ ഒഫ് റെസിഡന്റ്സ് അസോസിയേഷന്‍സ് തിരുവന്തപുരം പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഫിബ്രവരി ഒന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കഴക്കൂട്ടം അല്‍-സാജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമതല യോഗങ്ങളുടെ ഉദ്ഘാടനം ഡിജിപി നിര്‍വഹിക്കും.












Click it and Unblock the Notifications