പുത്തരിക്കണ്ടം മൈതാനം മോടിപിടിപ്പിക്കും
തിരുവനന്തപുരം: സിറ്റി കോര്‍പ്പറേഷന്‍ കിഴക്കേ കോട്ടയിലെ പുത്തരിക്കണ്ടി മൈതാനം മോടിപിടിപ്പിക്കും. ഇതിനുള്ള പദ്ധതി തയ്യാറാക്കിവരികയാണ്.
ഗാന്ധിപാര്‍ക്ക് മോടിപിടിപ്പിക്കല്‍ പദ്ധതി ഏറ്റെടുത്ത കുമാര്‍ ഗ്രൂപ്പിനോട് പുത്തരിക്കണ്ടി മൈതാനം മോടിപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ കരട് പദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൈതാനത്തിന്റെ തെക്കുഭാഗത്തു കൂടെ ഒഴുകുന്ന ആമയിഴഞ്ഞാന്‍ തോടിന് മുകളിലായി പവര്‍ ഹൗസ് മുതല്‍ പഴവങ്ങാടി വരെ കോണ്‍ക്രീറ്റ് സ്ലാബുകളിടും. ഈ സ്ഥലത്ത് ചെറിയ കടകള്‍ നിര്‍മിക്കും. റോഡ് വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കുന്ന കച്ചവടക്കാരെ ഈ കടകളിലേക്ക് പുനരധിവസിപ്പിക്കും.
മൈതാനം നിരപ്പാക്കിയെടുത്ത് മൈതാനത്തിനകത്ത് മരങ്ങളും പൂച്ചെടികളും പുല്‍ത്തകിടിയും വച്ചുപിടിപ്പിക്കും. ഈ പ്രദേശത്തെ ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ജെ. ചന്ദ്ര പറഞ്ഞു.
ആമയിഴഞ്ഞാന്‍ തോടിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബിടുന്നതിലൂടെ തോടില്‍ മാലിന്യം തള്ളുന്നത് തടയാനാവും.
ഗാന്ധി പാര്‍ക്ക് മോടിപിടിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്. പൂച്ചെടികളും പുല്‍ത്തകിടിയും പാര്‍ക്കില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. വിളക്കുകളും സ്ഥാപിച്ചു.
വിനോദസഞ്ചാര വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. താമസിയാതെ പാര്‍ക്ക് കോര്‍പ്പറേഷന് തിരികെയേല്പിക്കും. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഒരു സമിതി രൂപീകരിക്കും.












Click it and Unblock the Notifications