തട്ടിപ്പ്: കമ്പനിയുടമകള്‍ അറസ്റില്‍
കൊച്ചി: ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ് ചെയ്തു. ഇരുവരെയും ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ലോക്പോള്‍ ടെക്നോളജീസ് എന്ന നിലവിലില്ലാത്ത സ്ഥാപനത്തിന്റെ കണ്‍ട്രി മാനേജര്‍ പ്രിന്‍സ് ജോണ്‍ പെരിയപുരത്ത്, വൈസ് പ്രസിഡന്റ് കെ. ജെ. ജോസഫ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വഞ്ചനാകുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
13 ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം വാഗ്ദാനം ചെയ്തതുപോലെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ നല്‍കിയില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.












Click it and Unblock the Notifications