കോള: റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചാല്‍ നടപടി
തിരുവനന്തപുരം: ശീതളപാനീയങ്ങളില്‍ കീടനാശിനിയുണ്ടെന്നെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.
ജനവരി 30 വെള്ളിയാഴ്ച ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു പി. ശങ്കരന്‍. കേന്ദ്രതീരുമാനം അറിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാനാവുകയുള്ളൂവെന്ന് ശങ്കരന്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ഒരു ഡിപ്പോ പോലും പൂട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു. ഡിപ്പോകള്‍ പുതുതായി തുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications