എക്സൈസ് വകുപ്പ് കെണി: തോമസ്
കൊച്ചി: എക്സൈസ് വകുപ്പ് തനിയ്ക്ക് നല്കാനുള്ള നീക്കം തനിയ്ക്കെതിരായ ഒരു കെണിയാണെന്ന് മന്ത്രി കെ.വി. തോമസ് മുഖ്യമന്ത്രിയെയും യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചു. ടൂറിസം-ഫിഷറീസ് വകുപ്പുകള്‍ മുരളീധരന് നല്കാനാണ് പുതുതായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ്.
നിര്‍ണായകഘട്ടത്തില്‍ മുഖ്യമന്ത്രിയോടൊപ്പം നിന്ന തോമസില്‍ നിന്ന് ടൂറിസം-ഫിഷറീസ് വകുപ്പുകള്‍ എടുത്തുമാറ്റാനുള്ളനീക്കത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സമുദായവും രംഗത്തെത്തിയിട്ടുണ്ട്. സഭാ മേലധ്യക്ഷന്മാര്‍ ഇത് സംബന്ധിച്ച എതിര്‍പ്പ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പ് നല്കിയാല്‍ സ്വീകരിക്കില്ലെന്ന് തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തന്റെ രാഷ്ട്രീയഭാവിയില്‍ കരിനിഴല്‍ വീഴ്ത്താനുള്ള നീക്കമായാണ് തോമസ് ഇതിനെ കാണുന്നത്.












Click it and Unblock the Notifications