മുരളിയ്ക്ക് മത്സരിയ്ക്കാന്‍ ലീഗിന്റെ മണ്ഡലം
തിരുവനന്തപുരം: മുരളീധരന് മന്ത്രിയാകുന്നതിന് വഴിയൊരുക്കാന്‍ ലീഗ് സന്നദ്ധമാകുമെന്നറിയുന്നു. മന്ത്രിയാകണമെങ്കില്‍ മുരളീധരന് ഏതെങ്കിലും നിയമസഭാമണ്ഡലങ്ങളില്‍ നിന്ന് മത്സരിയ്ക്കേണ്ടിവരും. ഇതിന് ലീഗ് അവരുടെ ഉറപ്പുള്ള ഏതെങ്കിലും മണ്ഡലം നല്കിയേക്കുമെന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ ഗ്രൂപ്പ് വഴക്കിന്റെ പ്രശ്നമുള്ളതിനാല്‍ ഏതെങ്കിലും കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ മത്സരിയ്ക്കാന്‍ മുരളീധരന്‍ തയ്യാറല്ല. തല്ക്കാലം ലീഗ് അവരുടെ തിരൂര്‍ മണ്ഡലം മുരളീധരനായി ഒഴിഞ്ഞുകൊടുക്കുമെന്നാണ് അറിയുന്നത്.
പകരം ലീഗിന്റെ തിരൂര്‍ എംഎല്‍എ ഇ.ടി. മുഹമ്മദ് ബഷീര്‍ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേയ്ക്കും. ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുലപ്രകാരം ഐ ഗ്രൂപ്പിന് ഒരു എംഎല്‍എയെക്കൂടി ലഭിയ്ക്കുകയാണ്.












Click it and Unblock the Notifications