വാജ്പേയി നാളെ കേരളത്തില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി വാജ്പേയി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തും. അദ്ദേഹം ഫിബ്രവരി ഒന്ന് ഞായറാഴ്ച രാത്രി കേരളത്തിലെത്തും.
പ്രത്യേകവിമാനത്തില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെ അദ്ദേഹം കേരളത്തില്‍ എത്തും. രാജ്ഭവനില്‍ കേരള ഗവര്‍ണറുടെ വസതിയില്‍ അദ്ദേഹം അന്ന് രാത്രി തങ്ങും. പിറ്റേന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ പുതിയ ഹൈവേയ്ക്ക് തറക്കല്ലിടുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രി അവിടെ നിന്നും അദ്ദേഹം നേരെ ദില്ലിയിലേക്ക് പോകും.
മുഖ്യമന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആന്റണിയുടെ അടുത്ത വക്താവ് പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി വരാനിരിയ്ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും.












Click it and Unblock the Notifications