ബിജെപി പ്രചാരണ ചുമതല പ്രമോദ് മഹാജന്
ദില്ലി: പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി ബി ജെ പി വിവിധ സമിതികള്‍ക്ക് രൂപം നല്‍കി.
ധന സമാഹരണത്തിനുള്ള ചുമതല ഖജാന്‍ജിയായ വേദ് പ്രകാശ് ഗോയലിനായിരിയ്ക്കും.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനായിരിയ്ക്കും. ഈ സമിതിയില്‍ അരുണ്‍ ജയ്റ്റ്ലി, മുഖ്താര്‍ അബാസ് നഖ്വി എന്നിവരും ഉണ്ടായിരിയ്ക്കും.
പ്രമോദ് മഹാജന്‍, അരുണ്‍ ജയ്റ്റ്ലി, മുഖ്താര്‍ അബാസ് നഖ്വി, സുഷമാ സ്വരാജ് എന്നിവരാണ് മാധ്യമങ്ങളുമായി സംസാരിയ്ക്കുന്ന പാര്‍ട്ടി വക്താക്കള്‍.
കേന്ദ്ര നിയമ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്ക് പാര്‍ട്ടിയുടെ വീക്ഷണ രേഖ ഉണ്ടാക്കുന്നതിനുള്ള ചുമതലയാണ്.












Click it and Unblock the Notifications