മുലായത്തിന് 1.72 ലക്ഷം വോട്ടിന്റെ ജയം
ലഖ്നോ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഗണ്ണോര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം എതിര്‍സ്ഥാനാര്‍ത്ഥിയെ 1.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്പിച്ചത്.
മുലായം സിംഗ് യാദവ് 1,83,899 വോട്ടുകള്‍ നേടി. എതിര്‍സ്ഥാനാര്‍ത്ഥി ആരിഫ് അലി 11,314 വോട്ടുകളേ നേടിയുള്ളൂ. ബിജെപിയുടെ ഗുല്‍ഫാം യാദവിന് 6941 വോട്ടുകള്‍ ലഭിച്ചു. ഇരുവര്‍ക്കും കെട്ടിവച്ച പണം നഷ്ടമായി.
ആകെ പോള്‍ ചെയ്ത വോട്ടിന്റെ 84.93 ശതമാനം വോട്ടുകളാണ് മുലായം സിംഗ് യാദവിന് ലഭിച്ചത്. ഇത് റെക്കോഡാണ്.












Click it and Unblock the Notifications