എയ്ഡ്സ് ബാധിതര്‍ക്ക് ഒരു സ്നേഹതീരം
കൊച്ചി: എയ്ഡ്സ് ബാധിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെ ഓര്‍ഡര്‍ ഓഫ് കമില്യന്‍ സഭാംഗങ്ങള്‍ കൊച്ചിയില്‍ സ്നേഹതീരം എന്ന സ്ഥാപനം തുടങ്ങി. എയ്ഡ്സ് ബാധിതര്‍ക്ക് പരിചരണം നല്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബോധവല്ക്കരണവും നല്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.
ബിജു ജോസഫ്, സിബി ദേവസി, സിബി അഗസ്റ്യന്‍, സണ്ണി ജോസഫ് എന്നീ നാല് യുവാക്കളാണ് ഈ സംരംഭത്തിന് പിന്നില്‍. ഏഴ് വര്‍ഷത്തോളം എയ്ഡ്സ് രോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് ഇവര്‍ സ്വന്തം സംരംഭം തുടങ്ങുന്നത്. നേരത്തെ കമില്യന്‍ സഭ ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ എയ്ഡ്സ് രോഗികളെ സഹായിക്കാന്‍ കേന്ദ്രങ്ങള്‍ തുറന്നിരുന്നു.
എയ്ഡ്സ് രോഗികളുടെ കൂടെ ജീവിച്ചതുകൊണ്ട് രോഗം പകരില്ലെന്നും പരിചരിച്ചാല്‍ 25 വര്‍ഷം വരെ അവര്‍ക്ക് ജീവിക്കാനാവുമെന്നും ഉള്ള സന്ദേശം നല്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.- പ്രവര്‍ത്തകരിലൊരാളായ ബ്രദര്‍ ബിജു ജോസഫ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 98473-69447 എന്ന നമ്പറില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications