മുരളിയുടെ രാജി സ്വീകരിച്ചു
ദില്ലി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ രാജി ഹൈക്കമാന്റ് സ്വീകരിച്ചു. മുരളീധരനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.
കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷെ അദ്ദേഹം വാര്‍ത്താലേഖകരുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്കാതെ ഒഴിഞ്ഞുമാറി.
മന്ത്രിസഭ അഴിച്ചുപണിയുകയല്ല, വികസിപ്പിക്കുകയാണ് ചെയ്യുക. മുരളീധരന് ഏത് വകുപ്പ് നല്കണം, എന്ന് മന്ത്രിസഭ വികസിപ്പിയ്ക്കും എന്നീ കാര്യങ്ങള്‍ ആന്റണി തീരുമാനിയ്ക്കും. കെപിസിസി അധ്യക്ഷനായി ആരെ നിയമിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്കവാറും മന്ത്രിസഭാ വികസനവും കെപിസിസി അധ്യക്ഷനെ നിയമിക്കലും ഒരുമിച്ചായിരിക്കും നടക്കുക.












Click it and Unblock the Notifications