യുഎസിലേക്കുള്ള 7 വിമാനങ്ങള്‍ റദ്ദാക്കി
യുഎസിലേക്കുള്ള ഏഴ് വിമാനങ്ങള്‍ തീവ്രവാദി ആക്രമണം ഭയന്ന് യാത്ര റദ്ദാക്കി. ബ്രിട്ടീഷ് എയര്‍വേയ്സിന്റെയും എയര്‍ ഫ്രാന്‍സിന്റെയും വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്.
യുഎസിലേക്ക് പറക്കുന്ന യാത്രാവിമാനങ്ങള്‍ റാഞ്ചാന്‍ അല്‍ ക്വെയ്ദയ്ക്ക് പദ്ധതിയുള്ളതായി യുഎസ് സര്‍ക്കാര്‍ പറഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഡള്ളാസിലേക്ക് പോകേണ്ട വിമാനങ്ങളുടെ സര്‍വീസാണ് ബ്രിട്ടീഷ് എയര്‍വേയ്സ് റദ്ദാക്കിയത്.
ലണ്ടനില്‍ നിന്ന് മിയാമിയിലേക്കുള്ള ഒരു വിമാനവും റദ്ദാക്കിയിരുന്നു. ഗ്ലാസ്ഗോ, സ്കോട്ട്ലാന്റ് എന്നിവിടങ്ങളില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനങ്ങളാണ് എയര്‍ ഫ്രാന്‍സ് റദ്ദാക്കിയത്. വ്യക്തമായ കാരണം പറഞ്ഞിട്ടില്ല.












Click it and Unblock the Notifications