ഹജ്ജ്: തിരക്കില്‍പെട്ട് മരിച്ചവരില്‍ മലയാളിയും
മക്ക: ഹജ് തീര്‍ത്ഥാടനത്തിനിടെ തിരക്കില്‍പ്പെട്ട് ഏതാനും ഹാജിമാര്‍ മരിച്ചു. മരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടു പേരുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോഴിക്കോട് നിന്നാണ്. മുഹമ്മദ്കുട്ടി എന്ന 40 കാരനാണ് മരിച്ചത്. അഹമ്മദ് കുട്ടിയെന്നയാളുടെ മകനാണ്. 22889 എന്നതാണ് മുഹമ്മദലിയുടെ പാസ്പോര്‍ട്ട് നമ്പര്‍.
ആകെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് അറിവായിട്ടില്ല. ഫിബ്രവരി ഒന്നിന് കല്ലെറിയല്‍ ചടങ്ങിന് പെട്ടെന്ന് തിരക്കേറിയതാണ് അപകടത്തിന് കാരണമായത്.
കഴിഞ്ഞ വര്‍ഷം ഹജിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications