കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍നിരക്കില്‍ വര്‍ധന

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) നിലവില്‍ വന്നതോടെ ഫോണ്‍ നിരക്കുകള്‍ 50 ശതമാനം വരെ കൂടി. പുതിയ നിരക്ക് പ്രഖ്യാപിച്ചവയില്‍ ഭാരതി, ഹച്ച്, ബിപിഎല്‍, സ്പൈസ് എന്നിവ ഉള്‍പ്പെടുന്നു.

റിലയന്‍സ്, ടാറ്റ എന്നിവയും ഉടന്‍ നിരക്ക് പുതുക്കും. പോസ്റ് പെയ്ഡില്‍ 200 കിലോമീറ്ററിനപ്പുറം മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള വിളികള്‍ക്ക് മിനിറ്റിന് 1.99 രൂപ എന്ന നിരക്ക് തുടരും.

പ്രീപെയ്ഡില്‍ ദൂരപരിധി നിയന്ത്രണമില്ലാതെ മൊബൈല്‍ ടു മൊബൈല്‍ എന്‍എസ്ഡി നിരക്ക് 2.40 രൂപയില്‍ നിന്ന് 2.99 ആയി. മൊബൈലില്‍ നിന്ന് ഫിക്സഡ് ലൈന്‍ ഫോണിലേക്കുള്ള വിളികളുടെ എന്‍എസ്ഡി നിരക്ക് വര്‍ധന ദൂരമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെയാണ് കൂടിയത്. 50 മുതല്‍ 200 കിലോമീറ്ററിന് നേരത്തെ 1.99 രൂപയായിരുന്നത് ഇനി 2.99 രൂപയായി മാറും. 200 മുതല്‍ 500 കിലോമീറ്റര്‍ ദൂരത്തിന് നിരക്ക് 2.99ല്‍ നിന്ന് 3.99 ആയി കൂടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X