സോണിയയ്ക്കും കുടുംബത്തിനും മത്സരിയ്ക്കാന്‍ കര്‍ണാടകത്തിലേയ്ക്ക് ക്ഷണം
ദില്ലി: സോണിയാ ഗാന്ധിയ്ക്കും കുടുംബത്തിനും കര്‍ണാടക കോണ്‍ഗ്രസ് കമ്മറ്റിയുടെ ക്ഷണം. സോണിയാ ഗാന്ധി, പ്രിയങ്ക വധേര, രാഹുല്‍ ഗാന്ധി എന്നിവരെ കര്‍ണാടകത്തില്‍ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കാന്‍ കര്‍ണാടക പ്രേദേശ് കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ ബി. ജനാര്‍ദ്ദന്‍ പൂജാരിയാണ് ക്ഷണിച്ചിരിയ്ക്കുന്നത്.
ബെല്ലാരിയില്‍ നിന്നും മറ്റ് രണ്ട് മണ്ഡലങ്ങളില്‍ നിന്നും ഇവര്‍ക്ക് മത്സരിയ്ക്കാം. പ്രീയങ്കാ വധേരയും രാഹുല്‍ ഗാന്ധിയും മത്സരിയ്ക്കുമോ എന്ന് അറിയില്ല. പക്ഷേ അവരെ കര്‍ണാടകത്തില്‍ മത്സരിപ്പിച്ച് വിജയിപ്പിയ്ക്കാന്‍ സംസ്ഥാന ഘടകം തയ്യാറാണ്. പൂജാരി പറഞ്ഞു.
ക്ഷണം നടത്തിയെങ്കിലും പാര്‍ട്ടി നേതൃത്ത്വത്തില്‍ നിന്ന് ഒരു മറുപടിയും ഉണ്ടായിട്ടില്ല. കര്‍ണാടകത്തിലെ 28 സീറ്റുകളില്‍ 24 ഉം കോണ്‍ഗ്രസിന് ലഭിയ്ക്കുമെന്ന് പൂജാരി പറഞ്ഞു.












Click it and Unblock the Notifications