Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍-കന്യാകുമാരി ഹൈവേ തറക്കല്ലിട്ടു

കന്യാകുമാരി: കശ്മീര്‍-കന്യാകുമാരി സൂപ്പര്‍ ഹൈവേ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി വാജ്പേയി നിര്‍വഹിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാജ്യത്തിന്റെ തെക്ക്-വടക്കായി നാല് വരി ദേശീയ പാതയുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയ്ക്ക് പുറമെ 10,000 കിലോമീറ്റര്‍ പാതയുടെ വികസനജോലികളും ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അദ്ദേഹം ഫിബ്രവരി രണ്ട് തിങ്കളാഴ്ച രാവിലെയാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ചടങ്ങില്‍ പങ്കെടുത്തു. ഫലത്തില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വേദിയായി ചടങ്ങ് മാറി. വാജ്പേയി തന്റെ പ്രസംഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് അധികവും പറഞ്ഞത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നല്ല ഭരണവും സ്ഥിരതയും ദേശീയ ജനാധിപത്യസഖ്യത്തിന് നല്കാന്‍ കഴിഞ്ഞുവെന്നും വാജ്പേയി പറഞ്ഞു. ദേശീയ പാത വികസനം സര്‍ക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. റോഡുകള്‍ കയ്യിലെ രേഖകള്‍ പോലെയാണ്. അത് രാജ്യത്തിന്റെ വിധി നിശ്ചയിക്കും. - വാജ്പേയി പറഞ്ഞു.

കേന്ദ്ര ഹൈവേ മന്ത്രി ബി.സി. ഖണ്ഡൂരി, കേന്ദ്ര റോഡ്-ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, പ്രതിരോധ സഹമന്ത്രി ഒ. രാജഗോപാല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+