Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് തൊഴില്‍: സാക്ഷ്യപ്പെടുത്തലിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: വിദേശത്ത് ജോലി തേടിപ്പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് പുതിയ കേന്ദ്രം തുറന്നു. അവിടെ സര്‍ട്ടിഫിയ്ക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. ഇത് എന്താണെന്ന് റൂട്ട്സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബിന് എതിര്‍വശം സെന്റര്‍ പ്ലാസ എന്ന കെട്ടിടത്തിന്റെ നാലാംനിലയിലാണ് സാക്ഷ്യപ്പെടുത്തല്‍ ഓഫീസ്.

  • രാവിലെ 9.30ന് പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും നല്കുന്ന ആദ്യത്തെ 150 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യം ലഭിക്കുക.

  • മറ്റ് പരിഗണനകളോ ശുപാര്‍ശകളോ സ്വീകരിക്കില്ല.

  • സാക്ഷ്യപ്പെടുത്തല്‍ സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്.

  • അപേക്ഷാഫോറം ഓഫീസില്‍നിന്നും സൗജന്യമായി നല്കും.

  • ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുമുള്ള ഉദ്യോഗാര്‍ഥിയ്ക്കും ഇവിടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താം.

  • ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടോ അടുത്ത ബന്ധുവിനോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാം.

  • സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ഏജന്‍സികളെയോ ഏജന്റുമാരെയോ അനുവദിക്കില്ല.

  • ഓരോ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നതിന് 50 രൂപയുടെ ഇന്ത്യന്‍ പോസ്റല്‍ ഓര്‍ഡര്‍ നല്കണം.

  • സെക്രട്ടറി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നപേരില്‍ ദില്ലിയില്‍ മാറാവുന്ന വിധത്തിലാണ് പോസ്റല്‍ ഓര്‍ഡര്‍ എടുക്കേണ്ടത്.

  • പോസ്റല്‍ ഓര്‍ഡര്‍, അസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പൂരിപ്പിച്ച അപേക്ഷ എന്ന ക്രമത്തില്‍ വയ്ക്കുക, (ഇതിനായി മൊട്ടുസൂചി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ).

  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ ഒന്ന്, രണ്ട്, അവസാന പേജുകളുടെ പകര്‍പ്പ് എന്നിവ ഉദ്യോഗാര്‍ഥികള്‍ കൊണ്ടുവരണം.

  • എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാംപേജിന്റെയും പരീക്ഷ വിജയിച്ചുവെന്ന് തെളിയിക്കുന്ന പേജിന്റെയും പകര്‍പ്പാണ് എടുക്കേണ്ടത്.

  • അപേക്ഷകന്‍ വിദേശത്താണെങ്കില്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമേ തെളിവായി സ്വീകരിക്കുകയുള്ളൂ.

  • ഉദ്യോഗാര്‍ഥിയുടെ പ്രതിനിധിയാണ് വരുന്നതെങ്കില്‍ അപേക്ഷാഫോറത്തിന്റെ മൂന്നാമത്തെ പേജ് പൂരിപ്പിക്കണം.

  • അപേക്ഷാഫോറത്തില്‍ അപേക്ഷകന്റെ പേര്, ഒപ്പ്, തീയതി എന്നിവയുണ്ടാകണം.

  • അപേക്ഷകര്‍ കര്‍ശനമായ അച്ചടക്കം പാലിക്കേണ്ടതാണ്. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും.

  • സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി വരുന്നവരെ മാത്രമേ കൗണ്ടറിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുവദിക്കുകയുള്ളൂ.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+