ബി.ജി.പി നേതാക്കള്‍ വാജ്പേയിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി വാജ്പേയിയുമായി കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ സാദ്ധ്യതകളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഫിബ്രവരി ഒന്ന് ഞായറാഴ്ച രാത്രിയിലാണ് കേന്ദ്ര മന്ത്രി ഒ.രാജഗോപാലും കേരള ബി.ജെ.പി. ഘടകം അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച 15 മിനുട്ടോളം നീണ്ടു. കേരളത്തിലെ പാര്‍ട്ടിയുടെ അവസ്ഥ അറിയാന്‍ പ്രധാനമന്ത്രി താല്പര്യം കാണിച്ചിരുന്നു. കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്നങ്ങളും പ്രതീക്ഷകളും അദ്ദേഹത്തെ ധരിപ്പിച്ചതായി ബി.ജെ.പി. വൃത്തങ്ങള്‍ വ്യക്തമാക്കി.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ 19 ലും ബി.ജെ.പി മത്സരിയ്ക്കും. മൂവാറ്റുപുഴ സീറ്റില്‍ ഐ.എഫ്.ഡി.പി. സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി പി.സി. തോമസായിരിയ്ക്കും മത്സരിയ്ക്കുക.
ദേശീയപാത പദ്ധതിയുടെ ഭൂമിപൂജയ്ക്കായി കന്യാകുമാരിയിലേയ്ക്ക് പോകുന്നതിനിടയിലാണ് ഫിബ്രവരി ഒന്ന് ഞായറാഴ്ച രാത്രി പ്രധാന മന്ത്രി തിരുവനന്തപുരത്ത് രാജ്ഭവനില്‍ തങ്ങിയത്.












Click it and Unblock the Notifications