തീരുമാനങ്ങളില്ലാതെ ഐ ഗ്രൂപ്പ് പിരിഞ്ഞു
തിരുവനന്തപുരം: നിര്‍ണ്ണായകപ്രശ്നങ്ങളില്‍ തീരുമാനങ്ങളെടുക്കാതെ ഐ ഗ്രൂപ്പ് യോഗം പിരിഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുന്ന പ്രശ്നം, മുരളീധരന്റെ മന്ത്രിസ്ഥാനം എന്നീ കാര്യങ്ങളിലൊന്നും കൃത്യമായ തീരുമാനം ഗ്രൂപ്പ് യോഗത്തില്‍ കൈക്കൊള്ളാനായില്ല.
അതുകൊണ്ട് തന്നെ ഗ്രൂപ്പ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനോട് ഐ ഗ്രൂപ്പ് നേതാക്കള്‍ വിമുഖത കാട്ടുകയായിരുന്നു.
കരുണാകരനും കെ. മുരളീധരനും രണ്ട് അഭിപ്രായം പ്രകടിപ്പിയ്ക്കുന്നതുകൊണ്ട് ഐ വിഭാഗത്തിലുണ്ടായിരിയ്ക്കുന്ന ആശയക്കുഴപ്പം മാറ്റുകയായിരുന്നു ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷെ അത് നടന്നില്ല. എന്തായാലും പാര്‍ട്ടി പിളരില്ലെന്ന സൂചന തന്നെയാണ് ഇന്നത്തെ യോഗം നല്കുന്നത്.












Click it and Unblock the Notifications