Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് യോഗം തുടങ്ങി

തിരുവനന്തപുരം: കോണ്‍ഗ്രസിലേയും ഐ വിഭാഗത്തിലേയും പുതിയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഐ ഗ്രൂപ്പിന്റെ യോഗം കരുണാകരന്റെ വീട്ടില്‍ തുടങ്ങി.

കരുണാകരനും കെ. മുരളീധരനും രണ്ട് അഭിപ്രായം പ്രകടിപ്പിയ്ക്കുന്നതുകൊണ്ട് ഐ വിഭാഗത്തിലുണ്ടായിരിയ്ക്കുന്ന ആശയക്കുഴപ്പം മാറ്റുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരുതുന്നു. എന്തായാലും പാര്‍ട്ടി പിളരരുതെന്ന് ഐ വിഭാഗത്തിലെ പല നേതാക്കള്‍ക്കും ആഗ്രഹമുണ്ട്. ഇപ്പോഴത്തെ പ്രശ്നം പരിഹരിയ്ക്കാന്‍ മുരളി സ്വീകരിച്ച വഴി തന്നെ ശരി എന്ന് കരുതുന്നവരും ഐ വിഭാഗത്തിലുണ്ട്. ഇവരില്‍ മിയ്ക്കവരും എംഎല്‍എമാരും എംപിമാരുമാണ്. എന്നാല്‍ അത്തരം സ്ഥാനങ്ങള്‍ ഇല്ലാതെ പാര്‍ട്ടി സ്ഥാനങ്ങള്‍ മാത്രം വഹിയ്ക്കുന്നവരില്‍ ഭൂരിഭാഗത്തിനും ഈ ചിന്ത അല്ല ഉള്ളത്.

വിവിധ ഐ നേതാക്കളുടെ ചിന്താഗതി എന്തായാലും കരുണാകരനെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറല്ല. മുരളിയുടെ നിലപാട് കാരണം ഐ വിഭാഗത്തിനുണ്ടായിരിയ്ക്കുന്ന ആശയക്കുഴപ്പം ഉടനേ മാറ്റണമെന്ന് ചില ഗ്രൂപ്പ് നേതാക്കള്‍ കരുണാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തിന് ശേഷം കരുണാകരന്‍ ദില്ലിയിലേയ്ക്ക് പോകും. മുരളി കോഴിക്കോട്ട് നിന്നാണ് ദില്ലിയിലേയ്ക്ക് പോകുന്നത്.

കരുണാകരനുമായി ചര്‍ച്ച ഇല്ലെന്നാണ് പാര്‍ട്ടി നേതൃത്ത്വം വീണ്ടും വീണ്ടും പറയുന്നതെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ ഇനിയും ദില്ലിയില്‍ നടന്നേയ്ക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കരുണാകരനെ അനുനയിപ്പിച്ച് നിറുത്തുകയെന്നതാണ് ഇതിന് പിന്നിലെ ഗൂഢലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+