ഇത്രയും നാടകം വേണ്ടിയിരുന്നില്ല: കാര്‍ത്തികേയന്‍
തൃപ്പൂണിത്തുറ: മുരളീധരന് മന്ത്രിസ്ഥാനം നല്കാന്‍ ഇത്രയും നാടകം വേണ്ടിയിരുന്നില്ലെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍.
ഫിബ്രവരി രണ്ട് തിങ്കളാഴ്ച തൃപ്പൂണിത്തുറയില്‍ കഥകളി പുരസ്കാരം നല്കാന്‍ എത്തിയ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോകില്ല. പുതിയ പാര്‍ട്ടിയുണ്ടാവുകയുമില്ല. - അദ്ദേഹം പറഞ്ഞു.
തുഞ്ചന്‍സ്മാരക ട്രസ്റിന്റെ ഭരണസമിതിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നിലനില്ക്കുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. എന്നാല്‍ എംടിയുമായി എനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications