കരുണാകരന്‍ ഇന്ന് ദില്ലിയ്ക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഫിബ്രവരി രണ്ട് തിങ്കളാഴ്ച ദില്ലിയ്ക്ക് തിരിയ്ക്കും.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. അതിന് മുമ്പ് തിങ്കളാഴ്ച രാവിലെ ജവഹര്‍ നഗറിലെ വസതിയില്‍ ചേരുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. മന്ത്രിസഭയില്‍ ചേരാനുള്ള മുരളീധരന്റെ തീരുമാനം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നറിയുന്നു.
10 മുരളീധരന്മാരെ മന്ത്രിസഭയിലെടുത്താലും കേരളത്തിലെ പ്രശ്നം തീരില്ലെന്ന് കഴിഞ്ഞ ദിവസം കരുണാകരന്‍ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നേതൃമാറ്റം മാത്രമാണ് പരിഹാരമെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് കരുണാകരന്‍.












Click it and Unblock the Notifications