മാണി വെള്ളാപ്പള്ളിയെ കണ്ടു
തിരുവനന്തപുരം: റവന്യൂ മന്ത്രി കെ.എം. മാണി കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച രാത്രി 10.30നായിരുന്നു മാണി വെള്ളാപ്പള്ളിയുടെ വീട്ടിയിലെത്തിയത്. ഭാര്യ കുട്ടിയമ്മയോടൊത്തായിരുന്നു കെ.എം. മാണി വെള്ളാപ്പള്ളിയെ കാണാനെത്തിയത്. പിന്നീട് മാണിയും വെള്ളാപ്പള്ളിയും അടച്ചിട്ട മുറിയില്‍ ഏകദേശം ഒരു മണിക്കൂര്‍ നേരം സംസാരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഏറെ അഭ്യൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തികച്ചും സൗഹൃദപരമായ ചര്‍ച്ചയെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവന്ന വെള്ളാപ്പള്ളിയും മാണിയും വാര്‍ത്താലേഖകരെ അറിയിച്ചത്. ആര്‍ക്കും വോട്ടുനല്കാമെന്ന് വാഗ്ദാനം നല്കിയിട്ടില്ലെന്നും അക്കാര്യം അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിയ്ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications