എക്സൈസ് വകുപ്പ് സ്വീകരിക്കില്ല: തോമസ്
തൃശൂര്‍: എക്സൈസ് വകുപ്പ് നല്കിയാല്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മന്ത്രി കെ.വി. തോമസ്. കഴിഞ്ഞ ദിവസം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഞാനും എന്നെ പിന്തുണയ്ക്കുന്ന സമുദായവും എക്സൈസ് വകുപ്പിന് എതിരാണ്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്റെ ന്യായമായ ആവശ്യങ്ങള്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ല. ഇതും അംഗീകരിക്കുമെന്നാണ് വിശ്വാസം. - തോമസ് പറഞ്ഞു.
കരുണാകരനെ കോണ്‍ഗ്രസ് മനസ്സിലാക്കാത്തതാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടുപോകില്ല. മുരളീധരന്‍ മന്ത്രിസഭയിലേക്ക് വരുന്നത് കോണ്‍ഗ്രസിനെയും മന്ത്രിസഭയെയും കൂടുതല്‍ ശക്തിപ്പെടുത്തും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications