തിരൂരില്‍ മുരളി മത്സരിയ്ക്കില്ലെന്ന് ബഷീര്‍
തിരൂര്‍: മന്ത്രിയായ ശേഷം കെ. മുരളീധരന്‍ തിരൂരില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിയ്ക്കുമെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് തിരൂര്‍ എം.എല്‍.എ ആയ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ല. ലീഗ് നേതൃത്ത്വം ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ തന്നോട് പറഞ്ഞിട്ടില്ലെന്നും ബഷീര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ വഴക്ക് തീര്‍ക്കാനായി മുരളിയെ മന്ത്രിയാക്കാന്‍ നിര്‍ദ്ദേശിച്ചത് ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.
മുരളി മന്ത്രിയായതിന് ശേഷം തിരൂരില്‍ നിന്ന് മത്സരിയ്ക്കുമെന്ന് വ്യാപകമായ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനായി ബഷീര്‍ രാജി വയ്ക്കുമെന്നായിരുന്നു വാര്‍ത്ത. പകരം ബഷീറിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിയ്ക്കാന്‍ ലീഗ് ഉദ്ദേശിയ്ക്കുന്നതായും വാര്‍ത്ത ഉണ്ടായിരുന്നു.












Click it and Unblock the Notifications