യു.എ.ഇ.യില്‍ തൊഴില്‍: അടിസ്ഥാനയോഗ്യത എസ്.എസ്.എല്‍.സി.
തിരുവനന്തപുരം: ഇനിമുതല്‍ യു.എ.ഇ. ജോലി തേടാന്‍ പത്താം ക്ലാസ് പാസായിരിയ്ക്കണം. സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ നിയമപ്രകാരമാണ് ഈ മാറ്റം വന്നത്. ഇതിന് പുറമേ യു. എ.ഇ. യില്‍ ജോലി തേടുന്നവര്‍ അവരുടെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം അവരവരുടെ രാജ്യത്ത് ബന്ധപ്പെട്ട അധികാരികളെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ഇതുപ്രകാരം കേന്ദ്രമാനവശേഷി മന്ത്രാലയത്തിന് പുറമെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട എംബസികളുടെയും സാക്ഷ്യപ്പെടുത്തലും ആവശ്യമുള്ളതിനാല്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ റൂട്ട്സ് നേരിട്ട് ഡല്‍ഹിയിലുള്ള വിദേശകാര്യ മന്ത്രാലയത്തിലും യു.എ.ഇ. എംബസിയിലും അയച്ച് സാക്ഷ്യപ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ വിദ്യാര്‍ത്ഥിയും ഇതം സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കണ്ടേതുണ്ട്. അവയാണ് ചുവടെ.
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തുള്ള പ്രാദേശിക കേന്ദ്രത്തില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ റൂട്ട്സിന്റെ കൗണ്ടറില്‍ സ്വീകരിക്കുകയുള്ളൂ.
യു.എ.ഇ. എംബസിയിലെ സാക്ഷ്യപ്പെടുത്തലിന് ഓരോ സര്‍ട്ടിഫിക്കറ്റിനും 750 രൂപയാണ് ഫീസ് ഈടാക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തില്‍ സാക്ഷ്യപ്പെടുത്തലിന് ഫീസ് ഈടാക്കുന്നില്ല.
ഇതിന് പുറമെ, റൂട്ട്സിന് 500 രൂപ സര്‍വീസ് ചാര്‍ജ് നല്കേണ്ടതാണ്.
മാനവശേഷി മന്ത്രാലയത്തില്‍ സാക്ഷ്യപ്പെടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ അനുബന്ധമാര്‍ക്ക് ലിസ്റുകള്‍, ഇവയുടെയും പാസ്പോര്‍ട്ടിന്റെ ഒന്നാം പേജിന്റെയും മൂന്ന് പകര്‍പ്പുകള്‍, അപേക്ഷകന്റെ സമീപകാലത്തെടുത്ത ഫോട്ടോ എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍.
സര്‍ട്ടിഫിക്കറ്റുകള്‍ ഡല്‍ഹിയില്‍ അയച്ച് സാക്ഷ്യപ്പെടുത്തി തിരികെ എത്തുന്നതിന് കുറഞ്ഞത് 20 ദിവസം വേണ്ടിവരും.
അപേക്ഷകര്‍ക്ക് ഈ കാലയളവുകഴിഞ്ഞ് റൂട്ട്സിന്റെ ഓഫീസുമായി ബന്ധപ്പെട്ട് അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ സ്ഥിതി അറിയാവുന്നതാണ്. കൂടാതെ, ഈ വിവരം ലഭ്യമായിരിക്കും.
സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കൈപ്പറ്റുവാന്‍ വരുന്ന വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ മുന്‍കൂട്ടി പറയേണ്ടതുണ്ട്. ഈ വ്യക്തിയ്ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്കുകയുള്ളു.
സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങുവാന്‍ വരുന്ന അവസരത്തില്‍ വ്യക്തി തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.












Click it and Unblock the Notifications