ഹജ്: 244 മരണം
മിനാ: ഹജ് തീര്‍ത്ഥാടനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഏകദേശം 244 ആണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. മിനായിലെ കല്ലെറിയല്‍ ചടങ്ങിനിടയിലാണ് പെട്ടെന്നുണ്ടായ തിരക്കില്‍ അപകടമുണ്ടായത്.
മരിച്ചവരില്‍ മൂന്ന് പേര്‍ മാത്രമേ ഇന്ത്യക്കാരായുള്ളൂ. ഇതില്‍ ഒരാള്‍ മലയാളിയാണ്. കൊടിവള്ളി സ്വദേശി തൊടിയില്‍ ഹൗസിലെ മുഹമ്മദലി മുസ്ല്യാര്‍(40) ആണ് മരിച്ചത്.
സാത്താന്റെ സാങ്കല്പികസ്തൂപത്തെ കല്ലെറിയാനായി മുന്നേറവേ ജമാറത്ത് പാലത്തിലായിരുന്നു അപകടം സംഭവിച്ചത്. രണ്ട് ചെറുകുന്നുകളെ ബന്ധിപ്പിക്കുന്ന 15 മീറ്റര്‍ നീളമുള്ള പാലമാണ് ജമാറത്ത്.












Click it and Unblock the Notifications