ആണവരഹസ്യം ചോര്‍ത്തി: പാക് ശാസ്ത്രജ്ഞന്‍
ഇസ്ലാമബാദ്: ചില സംഘങ്ങള്‍ക്ക് ആണവരഹസ്യം ചോര്‍ത്തിക്കൊടുത്തുവെന്ന് പാകിസ്ഥാനിലെ ആണവശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖാദിര്‍ ഖാനും മറ്റ് നാല് ശാസ്ത്രജ്ഞരും സമ്മതിച്ചു. ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘങ്ങള്‍ക്കാണ് ആണവരഹസ്യം ചോര്‍ത്തിക്കൊടുത്തത്.
പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥരോട് ശാസ്ത്രജ്ഞര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 1986നും 1993നും ഇടയിലാണ് രഹസ്യം ചോര്‍ത്തിക്കൊടുത്തത്.
ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച 11 പേജുള്ള റിപ്പോര്‍ട്ട് പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫിന് നല്കിയിട്ടുണ്ട്. മുഷാറഫ് ചെയര്‍മാനായുള്ള പാക് നാഷണല്‍ കമാന്റ് അതോറിറ്റി ശാസ്ത്രജ്ഞര്‍ക്കെതിരെ എന്ത് നടപടിയെടുക്കണം എന്ന കാര്യം ചിന്തിയ്ക്കും. സമ്പുഷ്ട യുറേനിയം ഉണ്ടാക്കാനുള്ള വിദ്യ ഇറാനും ലിബിയയ്ക്കും നല്കിയിട്ടുണ്ടോ എന്ന കാര്യം അറിവായിട്ടില്ല.












Click it and Unblock the Notifications