കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടക്കാല ബജറ്റ് 2004 : പ്രാധാന വാര്‍ത്തകള്‍

  • By Staff
Google Oneindia Malayalam News

ഓഹരി വില്പന ശക്തമാക്കും
1.28 പി എം
സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റ് 14,500 കോടി രൂപ സമാഹരിയ്ക്കും. നേരത്തേ ഉള്ള കണക്കനുസരിച്ച് ഇത്രയും തുക ഉണ്ടായിരുന്നില്ല.

കസ്റംസ് ക്ലീയറന്‍സിന് സ്വയം പ്രഖ്യാപിയ്ക്കല്‍
1.18 പി എം
കസ്റംസ് ക്ലീയറന്‍സിന് സ്വയം പ്രഖ്യാപിയ്ക്കല്‍ സംവിധാനം ഏര്‍പ്പെടുത്തും. വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന ഇന്ത്യാക്കാര്‍ക്ക് ഇത് ഏറെ സഹായകകരമായിരിയ്ക്കും.കമ്മി 4.4 ശതമാനം
1.12 പി എം
ധനകമ്മി 2003-2004 ല്‍ ജി ഡി പി യുടെ 4.8 ശതമാനവും 2004-2005 ല്‍ 4.4 ശതമാനവുമാണ്.

സേവന നികുതി സംവിധാനം ലഘൂകരിച്ചു
1.10 പി എം
വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി സംവിധാനം ലഘൂകരിച്ചു.

കാപ്പിറ്റല്‍ ഗെയിന്‍സ് നികുതി ഇളവ് മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി. ഈ ഇളവ് ഈ സാമ്പത്തിക വര്‍ഷം അവസാനിയ്ക്കേണ്ടതായിരുന്നു.

ആദായ നികുതി സംവിധാനം പരിഷ്കരിയ്ക്കും
1.06 പി എം
ആദായ നികുതി സംവിധാനവും സ്റാന്റേര്‍ഡ് ഡിഡക്ഷന്‍ സംവിധാനവും പരിഷ്കരിയ്ക്കും.

സഹകരണ മേഖലയ്ക്ക് 15,000 കോടി
1.02 പി എം
സഹകരണ മേഖലയുടെ വികസനത്തിനായി 15,000 കോടി രൂപ നീക്കി വയ്ക്കും.

വിദേശ കമ്പനികളുടെ ബി പി ഒ സ്ഥാപനങ്ങള്‍ക്കും നികുതി ഇല്ല.

സ്റാമ്പ് ഡ്യൂട്ടി 50 ശതമാനം കുറയ്ക്കും
1.00 പി എം
സ്റാമ്പ് ഡ്യൂട്ടി 50 ശതമാനം കുറയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശം.

ലീഡ് വകസന സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ ഐ ഡി ബി ഐ യ്ക്കുള്ള പ്രാധാന്യം കൂട്ടും.

കേന്ദ്ര ജീവനക്കാരുടെ ഡി എ ലയിപ്പിയ്ക്കും
12.58 പി എം
കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയുടെ 50 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിയ്ക്കും.

ബി പി ഒ കമ്പനികള്‍ക്ക് നികുതി നല്‍കേണ്ടതില്ല.

പ്രതിരോധ സംവിധാനം ആധുനീകരിയ്ക്കും
12.56 പി എം
25,000 കോടി രൂപ മുടക്കി ഇന്ത്യയുടെ പ്രതിരോധ സംവിധാനം ആധുനീകരിയ്ക്കും.

തൊഴില്‍ അവസരം കൂട്ടും
12.54 പി എം
എല്ലാ മേഖലയിലും തൊഴില്‍ അവസരങ്ങള്‍ കൂട്ടാനുള്ള നടപടി സ്വീകരിയ്ക്കും. ഇന്ദിരാ ഗാന്ധി കനാല്‍ പദ്ധതിയ്ക്ക് കൂടുതല്‍ പണം അനുവദിയ്ക്കും.

ജയ്പൂര്‍ വിമാനത്താവളം വികസിപ്പിയ്ക്കും
12.52 പി എം
ജയ്പൂര്‍ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി വികസിപ്പിയ്ക്കും. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യത കണക്കിലെടുത്താണിത്.

ദേശീയ കന്നുകാലി വികസന ബോര്‍ഡ്
12.47 പി എം
ദേശീയ കന്നുകാലി വികസന ബോര്‍ഡ് രൂപീകരിയ്ക്കും.

മരുഭൂമി പ്രദേശങ്ങള്‍ വികസിപ്പിയ്ക്കുന്ന പദ്ധതി പരിശോധിയ്ക്കാന്‍ പ്രത്യേക സമിതിയെ നിയോഗിയ്ക്കും.

തേയില, പഞ്ചസാര മേഖലയില്‍ ഇളവുകള്‍
12.44 പി എം
തേയില, പഞ്ചസാര വ്യവസായ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വായ്പ കിട്ടുന്നതിലാണ് പ്രധാന ഇളവുകള്‍. തേയില വ്യവസായത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിയ്ക്കും.

ബാങ്കിംഗ് മേഖലയില്‍ കാര്യമായ പരിഷ്കരണം
12.48 പി എം
കൂടുതല്‍ ആളുകള്‍ക്ക് ബാങ്ക് സേവനം ഉപയുക്തമാവും വിധം പരിഷ്കാരങ്ങള്‍ നടത്താന്‍ ബാങ്ക്കളോട് ആവശ്യപ്പെടും. ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷനോട് ഇത് ആവശ്യപ്പെടാനാണ് ഉദ്ദേശിയ്ക്കുന്നത്.

ബാങ്ക് പലിശ കുറയും
12.38 പി എം
ബാങ്ക്കളോട് പരിശ നിലക്ക് ഒന്‍പത് ശതമാനത്തില്‍ താഴേയ്ക്ക് കുറയ്ക്കാനായി നിര്‍ദ്ദേശം.

ആറ് സംസ്ഥാനങ്ങളില്‍ ആധുനിക ആശുപത്രി
12.36 പി എം
ആറ് സംസ്ഥാനങ്ങളില്‍ എ ഐ ഐ എം എസ് സമാന ആശുപത്രികള്‍ സ്ഥാപിയ്ക്കും.

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പരിഷ്കരിയ്ക്കും
12.35 പി എം
എ ടി എം കേന്ദ്രങ്ങളില്‍ ഉപയോഗിയ്ക്കാവുന്ന തരത്തില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ പരിഷ്കരിയ്ക്കും.

രണ്ടാം ഹരിത വിപ്ലവം വേണം
12.33 പി എം
കൂടുതല്‍ ഭക്ഷ്യ ഉല്പന്നങ്ങളും മറ്റും ഉണ്ടാക്കാനായി ഇന്ത്യയില്‍ രണ്ടാം ഹരിത വിപ്ലവം വേണം.

പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഉണ്ടാക്കുകയാണ് ഇനി ചെയ്യേണ്ട പ്രധാന കാര്യം.

പണ പെരുപ്പം 4-4.5 ശതമാനം
12.31 പി എം
പണപ്പെരുപ്പം നാല് നാലര ശതമാനം മാത്രം. 2004 സാമ്പത്തിക വര്‍ഷത്തിലെ ജി ഡി പി വളര്‍ച്ച എഴര എട്ട് ശതമാനമാണ്.

പുതിയ നികുതി ഇളവുകള്‍ ഇല്ല
12.28 പി എം
ഇടക്കാല ബജറ്റില്‍ പുതിയ നികുതി ഇളവുകള്‍ ഇല്ല. ഇപ്പോഴുള്ള നികുതി സംവിധാനം തുടരും.

ഇത് എന്‍ ഡി എ സര്‍ക്കാരിന്റെ ഏഴാമത്തെ ബജറ്റ്
എന്‍ ഡി എ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ് ധനമന്ത്രി ജസ്വന്ത് സിഹ് ഫിബ്രവരി മൂന്ന് ചൊവാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചത്.

ഇടക്കാല ബജറ്റ് അവതരണം തുടങ്ങി
ഫിബ്രവരി 03, 2004

ധനമന്ത്രി ജസ്വന്ത് സിഹ് ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. 11 മണിയ്ക്കാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇത് വൈകി.

ബജറ്റ് അവതരണത്തിന്റെ സാങ്കേതികത സംബന്ധിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഒഴിവാക്കിയത് സംബന്ധിച്ചുമുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X