ഇടക്കാല ബജറ്റ് അവതരണം വൈകി
ദില്ലി: ധനമന്ത്രി ജസ്വന്ത് സിഹ് ഇടക്കാല ബജറ്റ് അവതരണം വൈകിി. 11 മണിയ്ക്കാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇത് വൈകി.
ബജറ്റ് അവതരണത്തിന്റെ സാങ്കേതികത സംബന്ധിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഒഴിവാക്കിയത് സംബന്ധിച്ചുമുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്.
ഇതിന് പുറമേ അദ്ദേഹം വോട്ട് ഓണ്‍ അക്കൗണ്ടും ലോക്സഭയില്‍ അവതരിപ്പിയ്ക്കും.
ഭാരതം സ്വതന്ത്രമായതിന് ശേഷം അവതരിപ്പിയ്ക്കുന്ന 11ാമത്തെ ഇടക്കാല ബജറ്റാണിത്. പൊതു തിരഞ്ഞെടുപ്പിന് വേണ്ടി ലോക്സഭ പിരിച്ച് വിടുന്നതുകൊണ്ടാണ് സംപൂര്‍ണ ബജറ്റിന് പകരം ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിയ്ക്കുന്നത്.
ഒരു ബജറ്റ് പ്രഖ്യാപനത്തിന് സമാനമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ധനകാര്യ വകുപ്പ് ജനുവരി എട്ടിന് നടത്തിയിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു സംപൂര്‍ണ ബജറ്റ് അവതരണം ഉണ്ടാവും.
ഇടക്കാല ബജറ്റില്‍ വരവ് ചെലവ് കണക്കുകള്‍ ഉണ്ടാവും. എന്നാല്‍ വരുന്ന സാമ്പത്തിക വര്‍ഷത്തേയ്ക്ക് മുഴുവന്‍ ഉള്ളത് ആയിരിയ്ക്കില്ല. അതാണ് ഇടക്കാല ബജറ്റിന്റെ പ്രത്യേകത. എന്നാല്‍ വോട്ട് ഓണ്‍ അക്കൗണ്ടില്‍ ചെലവ് കണക്കുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു.












Click it and Unblock the Notifications