നാല് സ്ഥലങ്ങളില്‍ കണ്‍വന്‍ഷന്‍ കേന്ദ്രങ്ങള്‍
ദില്ലി: രാജ്യത്ത് നാല് സ്ഥലങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ജസ്വന്ത് സിഹ് വ്യക്തമാക്കി.
വന്‍ നഗരങ്ങളായ ദില്ലി, മുംബൈ എന്നിവടങ്ങള്‍ക്ക് പുറമേ ഗോവയിലും രാജസ്ഥാനിലുമാണ് ഇവ തുടങ്ങുന്നത്. ഗോവ സ്ഥിരം അന്താരാഷ്ട്ര ചലച്ചിത്ര മേളാ കേന്ദ്രമായി നിശ്ചയിച്ചതുകൊണ്ട് ഇതിന് പ്രസക്തിയുണ്ട്. രാജസ്ഥാന്‍ വിനോദ സഞ്ചാര രംഗത്ത് മുന്‍പന്തിയിലാണ്. അതാണ് ഈ സംസ്ഥാനം തിരഞ്ഞെടുക്കാന്‍ കാരണം. ജയ്പൂര്‍ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കുന്നതും ഈ കണ്‍വന്‍ഷന്‍ കേന്ദ്രത്തിന്റെ പ്രാധാന്യം കൂട്ടും.
സര്‍ക്കാര്‍-സ്വകാര്യ സഹകരണത്തിലൂടെയായിരിയ്ക്കും ഈ കേന്ദ്രങ്ങള്‍ പണിയുക. ഈ പദ്ധതിയുടെ വിശദ വിവരങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ഈ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ കേന്ദ്രത്തിനായി കേരളവും ശ്രമിച്ചിരുന്നു. കേരളവും അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ വളരെ പ്രാധാന്യമുള്ള സ്ഥലമാണ്. അതാണ് കേരളം ഇത്തരത്തിലുള്ള ഒരു ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വച്ചത്. തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള ഒരു കേന്ദ്രം അനുവദിയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications