കര്‍ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്
ദില്ലി: എല്ലാ കര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഫിബ്രവരി മൂന്ന് ചൊവാഴ്ച ഇടക്കാല ബജറ്റില്‍ ധനകാര്യമന്ത്രി ജസ്വന്ത് സിംഗാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
2004 മാര്‍ച്ച് 31ന് മുമ്പ് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ക്രഡിറ്റ് കാര്‍ഡുകള്‍ എ. ടി. എം. കേന്ദ്രങ്ങളില്‍ ഉപയോഗിയ്ക്കാവുന്നവയാക്കാനും ഉദ്ദേശയ്ക്കുന്നുണ്ട്. ഇതിനായി ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 15,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കര്‍ഷകരില്‍ നിന്നുള്ള കിട്ടാക്കടങ്ങളെക്കുറിച്ച് പഠിയ്ക്കാന്‍ പ്രത്യേകസമിതിയെ രൂപീകരിയ്ക്കാനും തീരുമാനമായി.












Click it and Unblock the Notifications