കസ്റംസ് തീരുവയില്‍ ഇളവ്
ദില്ലി: ഇടക്കാല ബജറ്റില്‍ ധനമന്ത്രി കസ്റംസ് തീരുവയില്‍ ചെറിയ ഇളവ് വരുത്തി. വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്ക് ഇത് സഹായകരമായിരിയ്ക്കും.
ഫ്രീ ബാഗേജ് അലവന്‍സ് 12,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തിയതും വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഗുണകരമായി. ഈ ബാഗേജുകളുടെ കസ്റംസ് ഡ്യൂട്ടിയാണ് 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറച്ചത്. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും.
ഇതിന് പുറമേ കസ്റംസ് ക്ലീയറന്‍സിന് സ്വയം പ്രഖ്യാപിയ്ക്കല്‍ സംവിധാനം ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ഇത് ഗുണകരമാവും.












Click it and Unblock the Notifications