നഞ്ചുണ്ടസ്വാമി അന്തരിച്ചു
ബാംഗ്ലൂര്‍: കര്‍ഷകനേതാവ് പ്രൊഫ. നഞ്ചുണ്ട സ്വാമി അന്തരിച്ചു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
കര്‍ണ്ണാടകത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം രൂപീകരിച്ച രാജ്യ റായ്ത്ത സംഘം ഇന്ന് കരുത്തുറ്റ സംഘടനയാണ്. ജനിതക ഭേദഗതി വരുത്തിയ പരുത്തി വിത്തുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന മൊണ്‍സാണ്ടോ എന്ന അന്താരാഷ്ട്രകമ്പനിയ്ക്കെതിരെ നഞ്ചുണ്ട സ്വാമി നടത്തിയ സമരം ശ്രദ്ധേയമായിരുന്നു.
കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്സി) കേന്ദ്രം ബാംഗ്ലൂരില്‍ തുറന്നപ്പോള്‍ അതിനെതിരെ നടത്തിയ സമരത്തിലൂടെയാണ് നഞ്ചുണ്ടസ്വാമി ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്.












Click it and Unblock the Notifications