കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് വെറും തട്ടിപ്പ്: പ്രതിപക്ഷം

  • By Staff
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വെറും തട്ടിപ്പ് മാത്രമാണ് ഇടക്കാല ബജറ്റെന്ന് പ്രതിപക്ഷം.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ വശീകരിക്കാനുള്ള ചില തട്ടിപ്പുകള്‍ മാത്രമാണ് ബജറ്റിലുള്ളത്. ബജറ്റില്‍ പറഞ്ഞിട്ടുള്ള ചില മധുരവാഗ്ദാനങ്ങള്‍ അടുത്ത ബജറ്റില്‍ കമ്മി കൂട്ടാനേ ഉപകരിയ്ക്കൂ. അധികാരത്തില്‍ തിരിച്ചെത്താനുള്ള അവസാന ശ്രമമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത്. - പ്രതിപക്ഷം വാദിയ്ക്കുന്നു.

പാവങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊന്നും ബജറ്റിലില്ല. കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ആശ്വാസമില്ല. ആദായനികുതി പരിധി ഉയര്‍ത്തുമെന്ന് കരുതിയവര്‍ക്കും പ്രതീക്ഷയ്ക്ക് വകയില്ലാതായി. - കോണ്‍ഗ്രസ് വക്താവ് ജയപാല്‍ റെഡ്ഡി ആരോപിയ്ക്കുന്നു.

ഇത് തിരഞ്ഞെടുപ്പിനുള്ള ബജറ്റാണ്, അല്ലാതെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.- കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശിവരാജ് പാട്ടീല്‍ പറഞ്ഞു. ഇനി അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയുമോ എന്ന പേടിയുള്ളതിനാല്‍ വോട്ടര്‍മാരെ പിടിയ്ക്കാന്‍ ചില മധുരമിഠായികള്‍ വിതരണം ചെയ്യുകയായിരുന്നു ബജറ്റിലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X